കർണാടകത്തിലും വോട്ടുചോറി നടഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. ആ നിലപാടിനോട് ചേർന്നുനിന്നുകൊണ്ടാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. ......
ചെന്നൈ: വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.......
കർണാടകത്തിലെ ബെല്ലാരിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ കോൺഗ്രസ്സ് പ്രവർത്തകൻ രാജശേഖർ വെടിയേറ്റു മരിച്ചു. ബെല്ലാരി എം എൽ എ നാരാ ഭരത് റെഡ്ഢിയുടെ അടുത്ത അനുയായിയാണ് രാജശേഖർ. ......
ശിവഗിരിയിലെ ചടങ്ങിൽ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മുഖ്യാതിഥിയായിരുന്നു. കന്നഡ ഭാഷയിൽ സംസാരിക്കാനാണ് സിദ്ധരാമയ്യ ആദ്യം നിശ്ചയിച്ചിരുന്നത്. ......
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചും നിലവിലുള്ളവരെ സ്ഥലം മാറ്റിയും കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കോളീജിയത്തിന്റെ ശുപാർശകൾ അംഗീകരിച്ചാണ് നടപടി. ......
ന്യൂഡൽഹി: ഗാസിയാബാദിൽ പൗരത്വ പരിശോധന നടത്തുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് സ്വീകരിച്ച അസാധാരണ രീതിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ജനങ്ങളുടെ പൗരത്വ രേഖകൾ പരിശോധിക്കുന്നതിന് പകരം ആളുകളുടെ പുറത്ത് മൊബൈൽ ഫോൺ തൊട്ടു ‘സ്കാൻ’ ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ......
ന്യൂഡൽഹി: ഒരു കമ്പനിയുടെ ചെക്ക് മടങ്ങിയ സംഭവത്തിൽ കമ്പനിയിലെ സ്വതന്ത്ര (Independent), നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമപരമായി ഉത്തരവാദികളാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വെറുതെ ഒരു പരാതി ഫയൽ ചെയ്തതുകൊണ്ട് മാത്രം ഇവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കെ.എസ്. ......
2025ൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പുതിയ വർഷത്തിലും തുടരുമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ......
രാജ്യത്തുടനീളം നടുക്കം സൃഷ്ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം. ക്ഷേത്രപരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതശരീരങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ട് എന്നായിരുന്നു വിസിൽ ബ്ലോവറായി രംഗത്തുവന്ന ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ......
ന്യൂഡൽഹി: ലോക് അദാലത്തുകൾ പുറപ്പെടുവിക്കുന്ന വിധികൾ (Awards) നടപ്പിലാക്കുന്ന ഘട്ടത്തിൽ അവയുടെ സാധുത ചോദ്യം ചെയ്യാൻ എക്സിക്യൂട്ടിങ് കോടതിക്ക് (Executing Court) അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിവിൽ നടപടിക്രമം (CPC) ഓർഡർ XXI, റൂൾ 97, 99, 101 എന്നിവ വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
കോടതി നിരീക്ഷണത്തിലെ പ്രധാന പോയിന്റുകൾ:
പരിമിതമായ അധികാരം: വിധി നടപ്പിലാക്കുന്ന ഘട്ടത്തിൽ ഉടലെടുക്കുന്ന വസ്തുവിന്റെ കൈവശാവകാശം, മൂന്നാം കക്ഷികളുടെ എതിർപ്പ് തുടങ്ങിയ അനുബന്ധമായ കാര്യങ്ങളിൽ മാത്രമേ എക്സിക്യൂട്ടിങ് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയൂ.
അന്തിമ തീരുമാനം: ഒരു സിവിൽ കോടതി ഡിക്രിക്ക് തുല്യമായ പദവിയാണ് ലോക് അദാലത്ത് അവാർഡുകൾക്കുള്ളത്. ......